കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് വേദിയാകുന്ന അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന അന്തർ സർവക ലാശാല 3 x 3 ബാസ്ക്കറ്റ് ബോൾ പുരുഷ വനിതാ മത്സരങ്ങൾ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് , അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് എന്നീ കോളജുകളി ലെ കോർട്ടുകളിൽ വച്ചാണ് മത്സരങ്ങൾ നടക്കുക . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സർവകലാശാലകളിൽ നിന്നുള്ള പുരുഷ – വനിതാ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും.

സ്വാഗതസംഘത്തിൻ്റെ ഉത്ഘാടനവും ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കൽ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ് , പാറത്തോട് പഞ്ചായത്ത് പ്രസിഡ ൻറ് കെ കെ ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി ജെ മോഹനൻ, പഞ്ചായത്തങ്ങളായ ശാലിമ്മ ജെയിംസ്, ജോണി ക്കുട്ടി മഠത്തിനകം, പാറത്തോട് വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡൻറ് അബ്ദുൾ അസീസ്, സെക്രട്ടറി ബിജി കമാൽ, കാഞ്ഞിരപ്പള്ളി മീഡിയ സെ ന്റർ സെക്രട്ടറി രതീഷ് മറ്റത്തിൽ, കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബസാർ മനോജ് പാലക്കുടി, ജൂബിലി ആഘോഷ കൺവീനർ ബിനോ പി ജോ സ്, റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫ സി എ തോമസ്, പിടിഎ വൈസ് പ്രസിഡൻറ് എലിസബത്ത് അലക്സ്, കോളേജ് യൂണിയൻ ചെയർമാ ൻ ഫെബിൻ ജോസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്ഷാധികാരിയായി വിവിധ കമ്മിറ്റികൾ മ ത്സരത്തിന്റെ വിജയത്തിനായിപ്രവർത്തനം ആരംഭിച്ചു . മത്സരത്തിലൂടെ തിരഞ്ഞെടുത്ത ലോഗോ ഡിസൈൻ ചെയ്തത് നെടുങ്കണ്ടം എംഇഎസ് കോളേജ് അദ്ധ്യാ പകനാണ്.

+ There are no comments
Add yours