പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Estimated read time 0 min read
Share :

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിൽ 12ാടെ കൂവപ്പള്ളി കുളപ്പുറം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽ കാർ യാത്രകാരായ ആറന്മുള സ്വദേശികളായ പാറപ്പുറത്ത്പുത്തൻവീട് സഞ്ജിത് (28), കൈലാസമംഗലം ഇമ്മാനുവേൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങിയ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഓടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours