ജോർഡിൻ കിഴക്കേ തലയ്ക്കൽ; കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡ ണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള കോൺഗ്രസ് എം പ്രതിനിധികളും ഒരാൾ സിപിഎം പ്രതിനിധിയുമാണ്. മുന്ന ണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റായ സാജൻ തൊടുക രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

കെ എസ് സി എം യൂത്ത് ഫ്രണ്ട് എം തുടങ്ങിയ സംഘടനകളുടെ നിയോജക മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച ജോർഡിൻ ഇപ്പോൾ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കാഞ്ഞിരപ്പള്ളി മുണ്ടക്കയം എരുമേലി എന്നിവിടങ്ങളിലായി മൂന്ന് ശാഖകളും 4600ൽ പരം ഓഹരി ഉടമകളും 80 കോടിയുടെ കാർഷിക വായ്പക ളുമായി കേരളത്തിലെ ഏറ്റവും വലിയ കാർഷിക വികസന ബാങ്ക് ആണ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്നത്. കോഴി, പശു, പന്നി, ആട് എന്നിവയുടെ ഫാം തുടങ്ങുന്നതിന് ലോണുകളും ഇവിടെ ലഭ്യമാണ്. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾ ആണ് ബാങ്കിന്റെ പ്രവർത്തനപരിധി.കാർഷിക വികസന ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ ഷീന മനോജ് വരണാ ധികാരിയായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours