കാഞ്ഞിരപ്പള്ളി: വചനത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് വിജയപുരം രൂപതാ സഹായമെത്രാന്‍ ഡോ. ജെസ്റ്റിന്‍ മഠത്തില്‍പ്പറ മ്പില്‍ പറഞ്ഞു. 34-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനില്‍ വിശുദ്ധ ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകായിരുന്നു മെത്രാന്‍. ഒരോ കുടുംബങ്ങളും വചനത്താല്‍ നിറയണം. വചനം ശ്രവിച്ച് വിശുദ്ധിയുള്ളവരായി മാറണം. ക്രിസ്തുവിനെ കൂടെ കൊണ്ടുപോകുന്നവരാകണമെന്നും എന്നാല്‍ മാത്രമെ വിശുദ്ധിയുള്ള കുടുംബങ്ങളായി മാറുകയുള്ളുവെന്നു ഡോ. ജെസ്റ്റിന്‍ മഠത്തില്‍പ്പറമ്പില്‍ പറഞ്ഞു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ഫാ. ഇമ്മാനു വേല്‍ ചെമ്പാറായില്‍, ഫാ. മാത്യു വട്ടമാക്കല്‍, ഫാ. സാംസണ്‍ ക്രിസ്റ്റി മണ്ണൂര്‍ എന്നിവര്‍ സഹകാര്‍മികരായി. നാല് ദിവസങ്ങളിലായി നടത്തിയ കണ്‍വെന്‍ഷന് അട്ട പ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. സാംസണ്‍ ക്രിസ്റ്റി മണ്ണൂര്‍ നേതൃത്വം നല്‍കി.


+ There are no comments
Add yours