പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Estimated read time 0 min read
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  മധ്യവയസ്കനെ പോലീ സ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹന ൻ (59) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തി യാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ ഒളിവി ൽ പോവുകയുമായിരുന്നു.
പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈ ൻ കുമാർ എ, എഎസ്ഐ മനോജ് കെ.ജി, സി.പി.ഓ മാരായ രഞ്ജിത്ത് എസ്.നായർ, മഹേഷ് ചന്ദ്രശേഖരൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

You May Also Like

More From Author