പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്‌കൂൾ, പള്ളി, ആശു പത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പുകയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന കട ഇതരസംസ്ഥാന തൊഴിലാളിയാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.

ഇവിടെ വിൽക്കുന്ന സാധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതോടെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും പൈക ജ്യോതി പബ്ലിക് സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയനും ചേർന്ന് പെട്ടിക്കട പൊളിച്ചുമാറ്റി. അടുത്തിടെ മീനച്ചിൽ പഞ്ചായത്ത് ഇത്തരം കടകൾക്കെതിരെ നടപടിയെടുത്തതോടെ അവിടെ കച്ചവടം നടത്തിയിരുന്നവർ എലിക്കുളം പഞ്ചായത്തിന്റെ പരിധിയിലേക്ക് വന്നതാണെന്ന് മാത്യൂസ് പറഞ്ഞു. നീക്കം ചെയ്യണ മെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ കട പൊളിച്ച് അവർക്ക് എടുക്കാനാവും വിധം വഴിയോരത്തേക്ക് മാറ്റിയിടുകയായിരുന്നുവെന്ന് പഞ്ചായത്തംഗം വിശദീകരിച്ചു.

+ There are no comments
Add yours