അമൽ ജ്യോതി കോളേജ് പഞ്ചായത്തു ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് പരിശീലനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് (K-SMART) പദ്ധതിയെക്കുറിച്ച് ജനപ്രതിനിധി കൾക്കായി സംഘടിപ്പിച്ച  പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. അമൽ ജ്യോതി കോളേജിലെ സിവിൽ എഞ്ചി നീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, സിവിൽ എഞ്ചിനീയർ കൂടിയായ ആറന്മുള എം.എൽ.എ അബിൻ വർക്കി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹി ച്ചു. പ്രൊഫ. ഡോ. ബിനു എം. ഐസക് ചടങ്ങിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

തദ്ദേശഭരണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും, ഡിജിറ്റൽ ഗവേണൻസ് വഴി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം സംഘടിപ്പിച്ചത്. കോളേജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയ് പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ,സിവിൽ എഞ്ചിനീയറിംഗ് വിഭാ ഗം മേധാവി ഡോ. മാർഗരറ്റ് ഷെറിൻ ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ അജയ് തമ്പി തുടങ്ങിയവർ  സന്നിഹിതരായിരുന്നു.കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, എരുമേ ലി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി ജനപ്രതിനിധികൾ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ഇൻഫർമേഷൻ കേരള മിഷനിൽ (IKM) നിന്നുള്ള വിദഗ്ധനായ സന്തോഷ് ആണ് കെ-സ്മാർട്ട് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകിയത്. പ ഞ്ചായത്ത് ഭരണനിർവഹണത്തിൽ കെ-സ്മാർട്ടിന്റെ പ്രാധാന്യം, വിവിധ ഡിജിറ്റൽ സേവനങ്ങൾ, ഗവേണൻസ് ടൂളുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും പ്രാ യോഗിക പരിശീലനവും ചടങ്ങിൽ പ്രതിനിധികൾക്ക് നൽകി. ഡിജിറ്റൽ പരിവർത്തനത്തിലൂടെ പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്താൻ ഈ പരിശീലനം ഏറെ സഹാ യകരമായെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours