മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം. മുണ്ടക്കയത്ത് യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു…

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മുണ്ടക്കയം പോലിസ് രണ്ട് പേർക്കെതിരെ കേസ്സെടുത്തു. മുണ്ടക്കയം പൈങ്ങനാ പുത്തൻപുരയ്ക്കൽ സതീഷ് ബാബു, ഇഞ്ചിയാനി വട്ട ക്കാവ് നെല്ലിക്കൽ ജിഷ പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനു പോലീസ് സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടർ ന്നാണ് പോലീസിന്റെ നടപടി. പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുന്നത്..

+ There are no comments
Add yours