വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ

Estimated read time 0 min read
Share :

മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. ജി ല്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ഗണിത ശാസ്ത്ര മേ ളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ ഇത്തവണ വെന്നിക്കൊടി പാറിച്ചത്.

കൂടാതെ പ്രവൃത്തിപരിചയ മേള, കായികമേള എന്നീ വിഭാഗ ങ്ങളിലും നിരവധി കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കു കയും ചെയ്തു. വിജയികളെ സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊച്ചുമുറിയും പി റ്റിഎ പ്രസിഡൻ്റ്  നോബിൾ കുര്യൻ, ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ കോക്കാട് എന്നിവർ അനുമോദിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours