കിസ്സാന്‍മേളയും കാര്‍ഷിക പ്രദര്‍ശനവും

Estimated read time 1 min read
Share :

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്ത്വത്തില്‍ പാറത്തോട് കിസ്സാന്‍ മേളയും കാര്‍ഷിക പ്രദര്‍ശന വും സെന്‍റ് ഡോമിനിക്ക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഓക്ടോബര്‍ 30 വ്യാഴാഴ്ച്ച 9.30 മുതല്‍ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.ശശികുമാറിന്‍റെ അ ദ്ധ്യക്ഷതയില്‍ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യും.

മേളയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയില്‍ വരുന്ന വിവിധ കൃഷിഭനുകളുടെ കീഴില്‍ രൂപീകരിച്ച കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച മൂല്യവര്‍ദ്ധി ത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. അതോടൊപ്പം സെന്‍റ് ഡോമിനിക്സ് കോളേജ് B-Voc വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന കാര്‍ഷിക പ്രദര്‍ശ നം, കൂട്ടിക്കല്‍ കാര്‍ഷിക കര്‍മ്മ സേന തയ്യാറാക്കിയ പച്ചക്കറിതൈകളുടെയും വിത്തുകളുടേയും, പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, കാര്‍ഷികയന്ത്രങ്ങളുടെയും ഡ്രോണുകളുടേയും പ്രദര്‍ശനവും കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് രജിസ്റ്റര്‍ ചെ യ്യുന്നതിനുള്ള അവസരം, വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് ആവശ്യമായ സോളാര്‍ ഫെന്‍സിംഗിനെ പറ്റി അറിയുന്നതിനും കൃ ഷിയിടത്തില്‍ ഉപയോഗിക്കുന്നതിനും ഉപകാരപ്രദമാകുന്ന സ്റ്റാളുകള്‍, സൂഷ്മ ജലസേചന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതും കൃഷിയിടത്തില്‍ ഉപയോഗി ക്കുന്നതിനും ഉപകാരപ്രദമാകുന്ന സ്റ്റാളുകള്‍ ,ഫലവൃക്ഷതൈകള്‍,ജാതി തൈകള്‍, അലങ്കാര ചെടികള്‍ എന്നിവ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമായുള്ള സ്റ്റാളുകള്‍, എന്നിവ അടക്കം മുപ്പതോളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും.

കാര്‍ഷിക എഞ്ചിനീയറിംഗ് വകുപ്പിന്‍റെ നേതൃത്ത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ഉപയോഗ പ്രദമാക്കുന്ന തിനാവശ്യമായ പ്രത്യേക സ്ററാളും അന്നേദിവസം മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 11.30 മുതല്‍ മണ്ണറിഞ്ഞ് വിള പരിപാലനം എന്ന വിഷയത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രഫസര്‍ ഡോ.പി.എസ്.ജോണും ഉച്ചക്ക് രണ്ട് മണി മുതൽ വന്യജീവി ആക്രമണവും നഷ്ടപരിഹാരവും എന്ന വിഷയ ത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ് ഓഫീസർ ബിജു ബി. നായരും സർപ്പ- പാമ്പുകളെ പറ്റിയുള്ള അവബോധം എന്ന വിഷയത്തിൽ സ്നേക്ക് വോളൻ്റിയർ രാജേഷ് കടമമാൻ ചിറയും ക്ലാസ്സ് നയിക്കുന്നതാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours