അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാ യി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വ ന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റുകയോ വെട്ടിക്കൊടുക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

അല്ലാത്ത പക്ഷം ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി. കൂടാതെ കാട് വെട്ടിത്തെളിക്കാതെയും പരിസരം വൃത്തിഹീനമായും തുടരുന്ന സ്ഥലങ്ങളുടെ ഉടമകൾ ഈ സ്ഥലം വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെയും മറ്റു മൃഗശല്യങ്ങളും ഉ ണ്ടാകുന്നത് തടയണം.

Share :

You May Also Like

More From Author

+ There are no comments

Add yours