ഏറ്റവും മികച്ച അധ്യാപകർ ഗവൺമെൻ്റ് സ്കൂളുകളിലെന്ന് മന്ത്രി ആർ. ബിന്ദു

Estimated read time 0 min read
Share :

സ്വകാര്യ വിദ്യാലയങ്ങളെക്കാളുംഏറ്റവും മികച്ച അധ്യാപകർ ഗവൺമെൻ്റ് സ്കൂളുകളിലെന്ന് മന്ത്രി ആർ. ബിന്ദു.പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാ ഗമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ വലിയ കുതിച്ചു ചാ ട്ടമാണ് സാധ്യമാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു. പുതിയ കാലത്തിനും ലോകത്തിനും ഇണങ്ങുന്ന വിധമുള്ള സ്മാർട്ട് ക്ലാസ് റൂമുകളും ആധുനിക ലാബുകളും ലലൈബ്രറി കളും ഉൾപ്പെടുന്ന അക്കാദമിക് ബ്ലോക്കുകളും,  സ്ജ്ജികീരച്ച് വിദ്യാർഥികൾക്ക് മികച്ച പഠന സാഹചര്യം ഒരുക്കാൻ സർക്കാരും സമൂഹവും കൈകോർത്തു പിടി ച്ചു. ഇടക്കുന്നം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കു കയായിരുന്നു മന്ത്രി.

രണ്ടു കോടി രൂപ ചെലവിലാണ്  ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വിധങ്ങളായ സാങ്കേതിക ഭരണാനുമതികൾ ലഭ്യമാക്കിയാ ണ് കെട്ടിടം നിർമാണം ആരംഭിച്ചത്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ പല സ്ഥലങ്ങളിലായി ചിതറികിടക്കുന്ന ഹയർ സെക്കണ്ടറി കെട്ടിട ങ്ങൾ ഒറ്റ ബ്ലോക്കിലേക്കു മാറും. 500 കുട്ടികളും 35 അധ്യാപകരും അഞ്ച് അധ്യാപകതേര ജീവനക്കാരും നിലവിൽ സ്കൂളിൽ സേവനം ചെയ്തു വരുന്നു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു വിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ പി. ഷാനവാസ്, ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, സാജൻ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ. എ സിയാദ്, ടി. രാജൻ, സിന്ധു മോഹൻ, ജോസീന അന്ന ജോസ്, കോട്ടയം റീജിണൽ ഡപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, പ്രിൻസിപ്പൽ സിസി അലക്സ്, വൈസ് പ്രിൻസിപ്പൽ കെ. സിൽവി ഡേവിസ്,  പിടിഎ പ്രസിഡൻ്റ് കെ.കെ. നസീബ്,പൊതുമരാമത്ത്  കെട്ടിട നിർമാണ വിഭാഗം അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് എൻജിനിയർ പി. ജ്യോതിലക്ഷ്മി  തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours