പനമറ്റം ദേശീയവായനശാലയിൽ ഗ്രന്ഥകാരനും വാഗ്മിയുമായ വി.ബാലചന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയായിരുന്ന സാഹിത്യകാരൻ വി.രമേഷ്ച ന്ദ്രൻ എന്നിവരുടെ അനുസ്മരണം നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. വി.ബാലചന്ദ്രൻ പുരസ്‌കാരം 25 വർഷത്തിനിടെ നാൽപ്പതിനായിരത്തിലേറെ പ്ലാസ്റ്റിക് സർജറി ചെയ്ത കേരളത്തിലെ പ്രമുഖ പ്ലാസ്റ്റിക്, ഹാൻഡ് ആൻഡ് മൈക്രോ സർജനായ ഡോ.എസ്.ജയചന്ദ്രന് സമ്മാനിച്ചു.

കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വി.രമേഷ് ചന്ദ്രന്റെ സഞ്ചാരസാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അ സി.ഡയറക്ടർ എൻ. ജയകൃഷ്ണൻ പ്രകാശനം ചെയ്തു. സഞ്ചാരസാഹിത്യകാരൻ വി. മുസഫിർ അഹമ്മദ് രമേഷ്ചന്ദ്രൻ അനുസ്മരണവും പുസ്തകാവതരണവും നടത്തി. ബി. ഹരികൃഷ്ണൻ, എബ്രഹാം തോമസ്, സീന ആർ.നായർ, കെ.ഷിബു, എം.പി.ബിനുകുമാർ, ജയശങ്കർ ചെട്ടിയാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മികച്ച ക ലാലയ മാഗസിന് ദേശീയവായനശാല ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്‌കാരം എറണാകുളം ഗവ. മെഡിക്കൽ കോളജിന്റെ മാഗസിൻ എഡിറ്റർ വൈഷ്ണവ് സന്തോ ഷ്, രണ്ടാംസ്ഥാനത്തിനുള്ള വി.രമേഷ്ചന്ദ്രൻ പുരസ്‌കാരം കോട്ടയം ഗവ.ആർഐടി എൻജിനീയറിങ് കോളേജിന്റെ മാഗസിൻ എഡിറ്റർ വിക്ടർ ബേബി എന്നിവർ ഏ റ്റുവാങ്ങി.

+ There are no comments
Add yours