കാഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി ഉണ്ണിമിശിഹാ ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്നു മുതൽ മേയ് നാലുവരെ നടക്കുമെന്ന് വികാരിയും ആർച്ച് പ്രിസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരിൽ എന്നിവർ അറിയിച്ചു. ഇന്ന് വൈകു ന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന. നാളെ മുതൽ മേയ് മൂന്നുവരെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന. മേയ് നാലിന് രാവി ലെ രാവിലെ 9.30ന് വിശുദ്ധ കുർബാന, തുടർന്ന പ്രദക്ഷിണം, നേർച്ച സാധനങ്ങളുടെ ലേലം, സ്നേഹവിരുന്ന്. മേയ് രണ്ടിന് വൈകുന്നേരം നാലു മുതൽ 4.30 വരെ വിശുദ്ധ കുർബാനയുടെ ആരാധനയുണ്ടായിരിക്കുന്നതാണ്.


+ There are no comments
Add yours