ഐറിസ് സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു

Estimated read time 1 min read
Share :
എ എ വൈ,പി.എച്ച്.എച്ച്  (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേത് ഐറിസ് സ്കാനർ (കണ്ണ് അടയാളം ) പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു വരേണ്ടതാണ്.
കൂട്ടിക്കൽ ;  ഒക്ടോബർ 24 വ്യാഴാഴ്ച  രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൂട്ടിക്കൽ പഞ്ചായത്ത്‌ ന് സമീപം പ്രവർത്തിക്കുന്ന 149  നമ്പർ റേഷൻ കടയിൽ വെ ച്ച് മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി;25-10-24 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
പൊൻകുന്നം ; 26-10-24 ശനിയാഴ്ച  പൊൻകുന്നം BSNL ഓഫിസിനു സമീപം ഉള്ള 7 നമ്പർ റേഷൻ കടയിൽ 9  മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉ ണ്ടായിരിക്കുന്നതാണ്.
മുണ്ടക്കയം ; 27-10-2024 ഞായറാഴ്ച മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു എതിർവശമുള്ള 72 നമ്പർ റേഷൻ കടയിൽ രാവിലെ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്
എരുമേലി; 28-10-2024 തിങ്കളാഴ്ച എരുമേലി ടൗണിൽ KSRTC സ്റ്റാൻഡിൽ ഉള്ള 155 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടാ യിരിക്കുന്നതാണ്.
മണിമല ; 29-10-24 ചൊവ്വാഴ്ച മണിമല ടൗണിൽ 76 നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 മണി വരെ ഐറിസ് സ്കാനർ വെച്ച് മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി ; 30-10-24 ബുധനാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
 കൈ പതിയാത്ത വയോധികർ,  കുട്ടികൾ ഉൾപ്പെടെ ഈ അവസരം പ്രയോജനപെടുത്തണമന്ന് കാഞ്ഞിരപ്പള്ളി  താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours