എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു

Estimated read time 0 min read
Share :

അന്താരാഷ്ട്ര നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ദീപു പുത്തൻപു രയ്ക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന 135ൽ പരം നഴ്സുമാരെ പൂച്ചെണ്ടും കേക്കും നൽകി ചടങ്ങിൽ ആദരിച്ചു. “നഴ്സുമാർ ന മ്മുടെ ഭാവി “എന്ന ഈ വർഷത്തെ പ്രമേയത്തെപ്പറ്റിയും ആധുനിക നഴ്സിംഗ് സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ങേലിന്റെ ജന്മദിനത്തെക്കുറിച്ചും സംസാരിച്ച അ ഡ്മിനിസ്ട്രേറ്റർ ആതിര സേവന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച ഏതൊരു നേഴ്സിനും അഭിമാനിക്കാനുള്ള ദിവസമാണ് ഇന്ന് എന്ന് പറഞ്ഞു. സമ്മേളനത്തിൽ എംഎംടി ഹോസ്പിറ്റലിലെ വിവിധ മേഖലയിൽപെട്ട സ്റ്റാഫ്‌, നഴ്സിംഗ് സൂപ്രണ്ടും നേഴ്സിങ് കോഡിനേറ്ററും പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours