റോഡിന് കുറുകെ അപകട ഭീഷണി ഉയർത്തി വൻ മരങ്ങൾ

Estimated read time 1 min read
Share :

ഇടക്കുന്നം: പാറത്തോട് ഗ്രേസിപ്പടി – ഇടക്കുന്നം റോഡിൽ അപകടഭീഷണി ഉയർത്തി റോഡിലേയ്ക്ക് നിൽക്കുന്ന വൻ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്ത മാകുന്നു. മൂന്നു കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ വൻമരങ്ങളാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. നിറയെ ചക്കകളുമായി പ്ലാവിൻകൊമ്പുകൾ പൂർണമായും റോഡിന് കുറുകെ നിൽപ്പുണ്ട്. കാൽനട, ഇരുചക്ര വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഇവ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഫാക്ടറി, സ്‌കൂൾ, ദേവാലയം എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അപകട ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours