മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാരുടെ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് കാഞ്ഞിരപ്പള്ളി സെൻറ്. ഡോമി നിക്സ് കോളേജിൽ ആരംഭിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 82 കോളേജുകളിൽ നിന്നായി 240 വോളണ്ടിയർ ലീഡേഴ്സ് ക്യാ മ്പിൽ പങ്കെടുക്കുന്നു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് കോളേജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എം.ജി യൂണിവേഴ്സിറ്റി എൻ. എസ്. എസ്. കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. എൻ. എസ്. എസ് ജില്ലാ കോർഡിനേറ്റർമാരായ ഡോ. അജീഷ് എ. ആർ, ആർ. രാജശ്രീ, കോളേജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി, എംജി യൂണിവേഴ്സിറ്റി എൻ.എസ്.എസ്. സെൽ സെക്ഷൻ ഓഫീസർ ജ്യോതിസ് സി, ജാക്സൺ, ബേസിൽ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസ ർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പ് 10.08.2024 ശനിയാഴ്ച സമാപിക്കും.

+ There are no comments
Add yours