ലഹരി ഉപയോഗവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി കൊടുവന്താനം ജുമുഅ മസ്ജിദിന്റെ നേതൃത്വത്തിൽ മഹല്ല് ലഹരി വിരുദ്ധ സംഗ മവും മഹല്ലിന്റെ പരിധിയിലെ വീടുകളിൽ നിന്നും ഇക്കഴിഞ്ഞ 2024-25 അധ്യായന വർഷം SSLC,+2 വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കൽ ചടങ്ങും ഞായറാഴ്ച നടക്കും. ഉച്ചക്ക് 2.30 മുതൽ മസ്ജിദിന്റെ കീഴിലുള്ള മദ്രസ്സ ഹാളിലാണ് സംഗമം നടക്കുന്നത്.

സിറാജ് പികെ അദ്ധ്യക്ഷത വഹിക്കുന്ന യോഗം എക്സ്സൈസ് സിവിൽ ഓഫീസർ കെ.എ നവാസ് ഉൽഘാടനം ചെയ്യും.നൈനാർ പള്ളി സെൻട്രൽ ജമാഅത് ചീഫ് ഇമാം ഷിഫാർ മൗലവി മുഖ്യ പ്രഭാഷണം നടത്തും. അഫ്സൽ മൗലവി,സക്കീർ ഹുസൈൻ മൗലവി, അർഷിദ് മൗലവി, ഷിയാസ് മൗലവിഎന്നിവർ സംസാരിക്കും.

+ There are no comments
Add yours