മഹിളാ സാഹസ് കേരള യാത്രയ്ക്ക് എലിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം 

Estimated read time 0 min read
Share :

കൂരാലി: ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് എലിക്കുളം മണ്ഡലത്തിൽ സ്വീകരണം നൽകി.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ അനാസ്ഥതയ്ക്കെതിരെയും സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും ശക്തമായ സമരമുറകൾ ആയി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഹബ്ബായി കേരളത്തെ മാറ്റിയ ഇടത് സർക്കാരിനെ ജനങ്ങൾ ആട്ടിപ്പുറത്താക്കുമെന്ന് മുഖ്യാതിഥി കൂടിയായ ജെബി മേത്തർ എം പി പ്രസ്താവിച്ചു. ഇതിനായുള്ള പ്രയാണത്തിന് ആണ് ഈ യാത്ര എന്നും മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരിക്കണം മുന്നോട്ട് ഉള്ള യാത്രയ്ക്ക് ഊർജ്ജം പകരുമെന്നും എം.പി അഭിപ്രായപ്പെട്ടു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ ജയലക്ഷ്മി ദത്തൻ, ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ,
സെക്രട്ടറിമാരായ ഗീതാ രാജു, അനുപമ വിശ്വനാഥ്, ബ്ലോക്ക് പ്രസിഡന്റുമാരായ ആനി ബിജോയ്, ലൂസി ജോർജ്ജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, ജനറൽ സെക്രട്ടറി പി ജെ തോമസ് പാലക്കുഴ, ബ്ലോക്ക് സെക്രട്ടറിമാരായ ജിഷ്ണു പറപ്പള്ളിൽ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിൽ, വൈസ് പ്രസിഡന്റുമാരായ മനീഷ് കൊച്ചാങ്കൽ, കെ ജി കുമാരൻ, കെ സി വിനോദ്, ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ ഏലപ്പള്ളിൽ, ജോണി കുന്നപ്പള്ളിൽ, സിജോ ചാമനാട്ട്, സെക്രട്ടറിമാരായ വി ഐ അബ്ദുൾ കരിം,പി ഡി രാധാകൃഷ്ണൻ നായർ, സെബാസ്റ്റ്യൻ കടപ്ലാക്കൽ, ബിനു തലച്ചിറ, സൈനറ്റ് തങ്കച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അഭിജിത്ത് ആർ കവുങ്ങഴയ്ക്കൽ, റിച്ചു കൊപ്രാക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours