ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ എട്ടാം വാർഡ് കുടുംബ സംഗമം നടത്തി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി. എസ് അജ്മൽ ഖാന്റെ ഭവനാങ്കണത്തിൽ നടന്ന യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗിന്റെ സന്ദേശം സമൂ ഹത്തിൽ വ്യാപിപ്പിക്കേണ്ട ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു മുസ്‌ലിം ലീഗ് കേരളത്തിലെ മതന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ചെയ്തു വെച്ച കാര്യങ്ങൾ ഇടതുപക്ഷ സർക്കാർ റദ്ദ് ചെയ്യുന്നതാണ് നമ്മൾ കണ്ടുവരുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം പ്രയോഗിച്ചു കൊണ്ടി രിക്കുന്ന കേന്ദ്രസർക്കാരിന് കുഴലൂത്ത് നടത്തുന്ന പരിപാടിയാണ് കേരള സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ശ്രദ്ധ അനിവാര്യമായ സന്ദർഭങ്ങളാണ് കടന്നുവരുന്നത് എന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ യും മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യൂനുസ് തെക്കേതിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർ ക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജ്മൽ ഖാൻ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്‌ലിയാർ , ജനറൽ സെക്രട്ടറി ടി.എ. ഷിഹാബുദ്ദീൻ, നാസർ കോട്ടവാതുക്കൽ, എം.എ.അൻവർ,എം.ഐ.നൗഷാദ്,പി.യു. ഇർഷാദ്, റിയാസ് ബിൻ കരീം, റിയാസ് കരിപ്പായിൽ, കെ.എസ്.റഫീഖ്, അൻഷു മോൻ വാളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours