സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ പീഠനങ്ങൾ തുടങ്ങി രാജ്യ ത്തെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ വിഷയങ്ങളിൽ നിന്നും  ശ്രദ്ധ മാറ്റുന്നതിനു വേ ണ്ടിയാണ് പൗരത്വ ഭേദഗതി നിയമം പോലെ വർഗ്ഗീയച്ചുവയുള്ള നിയമനിർമ്മാണങ്ങ ളുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മഹിളാ കോൺഗ്രസ് സം സ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അഭിപ്രായപ്പെട്ടു. നിയമ ഭേദഗതിക്കെതിരെ നട ക്കുന്ന സമരങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താമെന്നാണ്  കരുതുന്ന തെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് മണങ്ങല്ലൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയ മത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ വർ. കെ പി സി സി സെക്രട്ടറി അഡ്വ.പി എ സലിം മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് കെ കെ ബാബുവിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറിമാരാ യ പി.എ.ഷെമീർ, റോണി. കെ.ബേബി, ബ്ലോക്ക് ഭാരവാഹികളായ ഷെജി പാറയ്ക്കൽ, രഞ്ജു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടം, യൂത്ത് കോൺഗ്ര സ് മണ്ഡലം പ്രസിഡന്റ് നായിഫ് ഫൈസി, നാസർ പനച്ചി, ജമാൽ പാറയ്ക്കൽ, യു അ ബ്ദുൾ അസീസ്, വി എസ് ഷുക്കൂർ, കെ.എസ് ഷിനാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോ സമ്മ ആഗസ്തി, ഗ്രാമ പഞ്ചായത്ത് അംഗം നുബിൻ അൻഫൽ, സിനി ജിബു, പി .സി .മാത്യു, വി. കെ.രാധാകൃഷ്ണൻ , നവാസ് പാറക്കൽ , ജോയി മുളയ്ക്കൽ, ബിനു പാനാപ്പള്ളി, ഫൈസൽ എം കാസിം, അബീസ്. ടി. ഇസ്മായേൽ, ജോർജ്കുട്ടി ജേക്കബ്, വി.എസ്.ഷുക്കൂർ,മുഹമ്മദ് സജാസ്, പി.ഐ.ഷാജി, ടിഹാന ബഷീർ, അസീബ് ഈട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.