മുസ്ലിം ലീഗ് ചേനപ്പാടി ശാഖ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ ചേനപ്പാടി ഗവണ്മെന്റ് L. P.  സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത  കുട്ടികൾക്ക് വേണ്ടിയുള്ള ഒന്നാം ഘട്ട  ടെലിവിഷൻ വിതരണത്തിന്റെ ഉദ്ഘാടനം  മുസ്ലിം ലീഗ് എരുമേലി  പഞ്ചായത്ത് പ്രസിഡന്റ്‌ അനസ് പുത്തൻവീട്ടിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർക്കു നൽകി.

യൂത്ത് ലീഗ് ജില്ലാ കമ്മറ്റി മെമ്പർ അമീർ ചേനപ്പാടി, STU ജില്ലാ കമ്മിറ്റി മെമ്പർ അൻസാ രി അണ്ടൂർ, ശിഹാബ് തേക്കാനത്തു, P. T. A കമ്മിറ്റി ഭാരവാഹി നിസാമുദ്ധീൻ, അനീഷ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.