വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

Estimated read time 1 min read
Share :

ചിറക്കടവ് എസ്.വി.ആർ. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃസമിതി വാർഷിക സ മ്മേളനവും നടന്നു. പൊതുയോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. ശശികുമാർ അധ്യക്ഷത വ ഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപകനും മുൻകലാപ്രതിഭയുമായ കെ.ബി.അജിത്കുമാർ നിർവഹിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി, പ്രധാനാധ്യാപകൻ എ.ആർ. അനിൽകുമാർ,  മുൻ അധ്യാപകരായ കെ. സി. ശ്രീകുമാരി, പി.ജി. രാജീവ്കുമാർ, ടി.ആർ. ഹരിലാൽ, ബി. ശ്രീകുമാർ, കെ. ലാൽ, പി.ടി.എ. കമ്മിറ്റിയംഗം എം.എൻ. ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി കെ. സംഗീ ത എന്നിവർ പ്രസംഗിച്ചു.

കെ.സി.എം. സ്മാരക അഖിലകേരള ഗണിതശാസ്ത്ര ചോദ്യോത്തരി മത്സരവിജയികൾക്കുള്ള സമ്മാനദാനവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നട ത്തി. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഉച്ചകഴിഞ്ഞ് നടന്ന പി.ടി.എ. പൊതു യോഗത്തി ൽ ആലപ്പുഴ ഡയറ്റിലെ സീനിയർ ലക്ചറർ ടി. ശ്രീകുമാരി ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ. കമ്മിറ്റി ഭാരവാഹികളായി എം.എൻ. ഹരികുമാർ (പ്രസിഡ ന്റ്), ലതാ പ്രകാശ് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours