പാറത്തോട്: റിട്ട.എഎസ്ഐയെയും ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിന്‍റെ നടുക്കത്തിലാണ് പാറത്തോടുകാർ. പൂ ന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാംനാഥ് (30) എന്നിവരെയാണ് ദുരൂഹ സാഹച ര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു ദിവസമായി ആരെയും പുറത്തേക്കു കാണാതിരുന്നതും വീട്ടിൽ ആളനക്കമില്ലാതെയും പാലും പത്രവും എടുക്കാതെ കിടക്കുന്നതും കണ്ട് സംശയം തോന്നിയ അയൽവാസികൾ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.
സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങൾ ഡൈനിംഗ് ഹാളിൽ നിലത്ത് ചോരവാർന്ന നിലയിലും മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂ ങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അച്ഛനെയും അമ്മയെയും വെട്ടി കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്‍റെ പ്രാ ഥമിക നിഗമനം.
ശ്യാംനാഥിന് അധികമാരോടും സമ്പര്‍ക്കമോ സംസാരാമോ ഇല്ലാതിരുന്നുവെന്നും നാള്‍പൊരുത്തക്കേടില്‍ വിവാഹങ്ങള്‍ മുടങ്ങിയെന്നും അയല്‍വാസികള്‍ പറ ഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സോമനാഥന്‍നായര്‍ ജോലി ചെയ്തിട്ടുണ്ട്. ജനങ്ങളുമായി വലിയ അടുപ്പം ഇദ്ദേഹത്തിനു ണ്ടാ യിരുന്നു. പാറത്തോട്ടുകാർക്ക് എന്ത് ആവശ്യത്തിനും സോമനാഥന്‍നായര്‍ ഓടിയെത്തുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

+ There are no comments
Add yours