വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നാളെ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി യൂണിറ്റ് പൊതുജനപങ്കാളിത്തത്തോടെ ഇന്നു രാവിലെ 10ന് മണ്ണാറക്കയത്തുള്ള കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നടത്തും. ജനതാ ക്ലബ്ബിന്റെ മുൻപി ൽ നിന്നും പ്രതിഷേധ പ്രകടനമായി എത്തി വൈദ്യുതി ഓഫിസിനു മുൻപിൽ നടത്തുന്ന ധർണ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്ര സിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻ ചിറയിലിന്റെ അധ്യക്ഷത വഹിക്കും.

രക്ഷാധികാരി മാത്യു ചാക്കോ വെട്ടിയാങ്കൽ ജനറൽ സെക്രട്ടറി ബിജു പത്യാല, ട്രഷറർ വി.എം.അബ്ദുൽസലാം, വൈസ് പ്രസിഡന്റുമാരായ മനോജ് അമ്പാട്ട്, നജീ ബ് കാഞ്ഞിരപ്പള്ളി, ജോജി ഗ്ലോബൽ, അൻസാരി പുതുപ്പറമ്പിൽ, സെക്രട്ടറിമാരായ സുരേഷ്, ഷെരീഫ്, ഉണ്ണിമോൻ ചീരൻവേലിൽ, യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ചീരാൻകുഴിയിൽ എന്നിവർ നേതൃത്വം നൽകും.

Share :

You May Also Like

More From Author

+ There are no comments

Add yours