എരുമേലി മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ സാം​സ്കാ​രി​ക​നി​ല​യം

Estimated read time 0 min read
Share :

മൂ​ക്ക​ൻ​പെ​ട്ടി ഐ​എ​ച്ച്ഡി​പി ന​ഗ​റി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സാം​സ്കാ​രി​ക​നി​ല​യ​ത്തി​ന്‍റെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച സാം​സ്കാ​രി​ക​നി​ല​യ​ത്തിന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യ​വും താ​ഴ​ത്തെ നി​ല​യി​ൽ വ​നി​താ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​വു​മാണ്.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എം​എ​ൽ​എ ചെ​യ​ർ​മാ​നും പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് ബ്ലോ​ക്ക്‌ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ക​ൺ​വീ​ന​റു​മാ​യി രൂ​പീ​ക​രി​ച്ച പ​ത്തം​ഗ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് നി​ർ​മാ​ണ നി​ർ​വ​ഹ​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി, കി​ണ​ർ നി​ർ​മാ​ണം, ന​ട​പ്പാ​ത എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ജോ​യി, ബ്ലോ​ക്ക്‌ ഡി​വി​ഷ​ൻ അം​ഗം ബി​നു മ​റ്റ​ക്ക​ര, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours