എ​രു​മേ​ലി ആശുപത്രിക്ക് മൊ​ബൈ​ൽ ഡി​സ്‌​പെ​ൻ​സ​റി വാ​ഹ​നം

Estimated read time 0 min read
Share :

ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 8,60,466 രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ വാ​ഹ​നം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ക്കു​ന്ന ഡി​സ്‌​പെ​ൻ​സ​റി​യു​മാ​യി പാ​ലി​യേ​റ്റീ​വ് സേ​വ​ന​ത്തി​ന് വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. എ​രു​മേ​ലി​യി​ൽ മൊ​ബൈ​ൽ ഡി​സ്‌​പെ​ൻ​സ​റി വാ​ഹ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഫീ​ല്‍​ഡ്ത​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി വാ​ഹ​ന​ത്തി​ന്‍റെ സേ​വ​നം ഉ​ണ്ടാ​കു​മെ​ന്ന് എം​പി പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ അ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് പു​ളി​ക്ക​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ഷെ​മീ​ന ല​ത്തീ​ഫ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി. രാ​ജു, റെ​ജി അ​മ്പാ​റ, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ പ്ര​മോ​ദ് ബാ​ബു, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗം അ​ബ്ദു​ള്‍ ക​രിം എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours