കാഞ്ഞിരപ്പള്ളി 𝗠𝗟𝗔യായ റോണി കെ ബേബിയുടെ ഓഫീസ് ഉദ്ഘാടനം 27 ശനിയാഴ്ച ഉച്ചക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. പൊൻകുന്നം മിനി സി വിൽ സ്റ്റേഷനിലാണ് ഓഫീസ് തുറക്കുന്നത്. മുൻ എംഎൽഎയായിരുന്ന ഡോ. എൻ ജയരാജിൻ്റെ ഓഫീസ് പ്രവർത്തിച്ചിരുന്നടത്ത് തന്നെയാണ് പുതിയ ഓഫീസ് തുറക്കുന്നത്.

പൊതുജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുവാനും കാണുവാനുമായിട്ടാണ് ഓഫീസ് തുറന്നിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

+ There are no comments
Add yours