കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ് രജതജൂബിലി വർഷത്തിൽ സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജനകീയ ശാസ്ത്ര പഠന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്രപഠനം കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്നതിന് വികസിപ്പച്ചെടുത്ത ശാസ്ത്ര പ്രദർശന ഉപകരണങ്ങളിൽ ആദ്യത്തേത് കറിക്കാട്ടൂർ സി സി എം ഹൈസ്കൂളിന് കൈമാറി. ചടങ്ങിൽ കോളേജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റവ. ഫാ. ഡോ. റോയ് പഴയപറമ്പിലും, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബും, മറ്റ് അധികൃതരും ചേർന്ന് കൈമാറി.

പ്രകാശത്തിന്റെ പ്രാധമിക വർണ്ണങ്ങളും അവയുടെ വിവിധ കോമ്പിനേഷനുകളും ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഡെമോൺസ്ട്രേഷൻ ഉപകരണമാണ് സ്കൂളി ന് കൈമാറിയത്. ശാസ്ത്ര പാഠപുസ്തകങ്ങളിലെ സങ്കീർണ്ണമായ തത്ത്വങ്ങൾ ലബോറട്ടറികൾക്കു പുറത്ത് കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിച്ച് കണ്ട് ബോധ്യപ്പെടാൻ തക്കവണ്ണ മാണ് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോളേജിലെ ബേസിക് സയൻസ് വിഭാഗത്തിലെ അധ്യാപകനായ സെൻ ജെ പിയുടെ നേതൃത്വത്തിലാണ് ഉപകരണം വി കസിപ്പിച്ചെടുത്തത്. വിവിധ ശാസ്ത്ര ശാഖകളിലെ അടിസ്ഥാന വിവരങ്ങൾ ലളിതമായി വിശദീകരിക്കുന്ന നിരവധി പ്രായോഗിക പഠന ഉപകരണങ്ങൾ കോളേജിലെ വിവി ധ എൻഞ്ചിനിയറിങ്ങ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാമ്പസിൽ തയ്യാറാകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളിലേക്ക് ഇത്തരത്തിൽ ഉപക രണങ്ങൾ എത്തിക്കാനാണ് കോളേജ് ലക്ഷ്യമിടുന്നത്.ഉപകരണങ്ങൾ ആവ്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ, 7012492807

+ There are no comments
Add yours