എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരി സുമേഷിനെ തമിഴ്നാട്ടിലെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി സ്വദേശി കനകപ്പലം കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15നാണ് സുമേഷിനെ കാണാതായത്.കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 15ന് തിങ്ക ളാഴ്ച രാവിലെ 8.30 ഓടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്ത് എത്തിയതായി ട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്. ഉച്ചക്ക് ഒരുമണിയോടെ ഫോണ്‍ സ്വിച്ച് ഓഫായി.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം തന്നെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് എരുമേലി പോലീസിൽനിന്ന് ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പുത്തൂരിലെ ലോഡ്ജിൽ മൃതദേഹം സുമേഷ് ലാലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബർ വ്യാപാരവും ഒപ്പം പെയിന്റ് കടയിൽ മാനേജരായും ജോലി ചെയ്തു വരികയായിരുന്നു സുമേഷ് ലാൽ. സുമേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.


+ There are no comments
Add yours