കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് റ്റോമി ഈറ്റത്തോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഓമന പി. സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ, ലഹരി വിരു ദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ബോധവൽക്കരണ ക്ലാസിന് കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ ഷിജു എസ്.എസ്, എ.എസ്.ഐ അബ്ദുൾ കരീം, ഗ്രാമ പഞ്ചായത്ത് മെമ്പർ മനോജ് പൂവത്താനിക്കുന്നേൽ, ഹെഡ് മാസ്റ്റർ രാജീവ് ജോസഫ് എന്നിവർ കുട്ടികൾക്ക് ബോധവത്കരണ സന്ദേശം നൽകി. കുട്ടികളിൽ നിയമ അവബോധം വളർത്തുന്നതിനും സുരക്ഷിതമായ സ്കൂൾ അന്ത രീക്ഷം സൃഷ്ടിക്കുന്നതിനും ക്ലാസ് ഊന്നൽ നൽകി.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. എൻസിസി കേഡറ്റുകൾ, എൻ.എസ്.എസ്, സ്കൗട്ട് ആന്റ് ഗൈഡ്, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അധ്യാപരായ രാജേഷ് തോമസ്, സെലീനാമ്മ ജോസഫ്, പോൾ സിറിയക്, തോമസ് പി. ഡോമിനിക്ക് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

+ There are no comments
Add yours