ബിജെപി കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റും മധ്യമേഖലാ പ്രസിഡന്റുമാണ് ഹരി. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
റബര്‍ ഇറക്കുമതി തീരുവ, കമ്പോളത്തിലെ വിലസ്ഥിരത വിഷയങ്ങളിലെന്നും കര്‍ഷകപക്ഷത്തുനിന്ന് സംസാരിക്കാന്‍ എന്‍. ഹരിയെന്നും ശ്രദ്ധാലുവായിരുന്നു. കര്‍ഷകപ്രശ്നങ്ങളില്‍ ബോര്‍ഡ് തലത്തില്‍ നടന്ന ചര്‍ച്ചകളിലും ഭേദഗതികളും തുടര്‍നടപടികളും നയപരമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം ബോര്‍ഡംഗമെന്ന നിലയില്‍ സമയം ചെലവഴിച്ചു.

കേന്ദ്ര സര്‍ക്കാര്‍ റബര്‍ മേഖലയ്ക്കായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും റബര്‍ മേഖലയിലെ പ്രതിസന്ധികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും എന്‍. ഹരി ഇടപെട്ടിരുന്നു. ഐഎഎസ് കേഡറിനു പുറത്തേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് അധ്യക്ഷപദം നല്‍കാനുളള തീരുമാനം എടുത്തശേഷം ആ പദവിയിലെത്തുന്ന ആദ്യ മലയാളികൂടിയാണ് എന്‍. ഹരി.പൊതുസമൂഹത്തിലെ നിറസാന്നിധ്യമായ ഹരി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. ബിജെപിയുടെ കേരളത്തിലെ ജനകീയ മുഖമാണ് ഹരി. കഴിഞ്ഞ മൂന്നുവര്‍ഷമായി ബോര്‍ഡില്‍ ഒട്ടേറെ ശ്രദ്ധേമായ ഇടപെടലുകള്‍ നടത്തി.
ഫലപ്രദവും സജീവവുമായ ഇടപെടലുകളെ തുടര്‍ന്ന് 97 പുതിയ തസ്തികകളില്‍ നിയമനത്തിന് സത്വര അനുമതി നല്കി. ശാസ്ത്രജ്ഞര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുളള തസ്തികകളിൽ നിയമന അനുമതി ലഭിച്ചതില്‍ ഹരിയുടെ ഇടപെടലുകള്‍ പ്രശംസനീയമാണ്. ജീവനക്കാരുടെ കുറവുമൂലം സംസ്ഥാനത്ത് അടച്ചുപൂട്ടിയ പല ഫീല്‍ഡ് ഓഫീസുകളും വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്കി.
72 ശതമാനത്തില്‍ അധികം സ്വാഭാവിക റബര്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിനു നല്കിയ അഭിമാനാര്‍ഹമായ വലിയ അംഗീകാരത്തിന് അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണന്നും റബര്‍ മേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നിയുക്ത ചെയര്മാന് എന്‍. ഹരി അറിയിച്ചു.

+ There are no comments
Add yours