കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ

Estimated read time 1 min read
Share :

വാഴൂരിലെ കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ

കഞ്ചാവ്,MDMA രസലഹരി വാഴൂരിൽ ഒഴുക്കിയ രണ്ടു മാഫിയ തലവന്മാർ റിമാൻഡിൽ. കത്തി കാണിച്ചു പണം തട്ടിയും, ലഹരി വിറ്റും വാഴൂരിൻ്റെ സമാധാന അന്തരീക്ഷം തകർത്ത പ്രധാന പ്രതികളെയാണ് ഓപ്പറേഷൻ തൂഫാനിലൂടെ പള്ളിക്കത്തോട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പാറാംതോട് ഭാഗത്ത് കഞ്ചാവ് മാഫിയയുടെ ആക്രമം ജനങ്ങൾക്ക് നേരെ ഉണ്ടായിരുന്നു. ആ സംഘത്തിലെ പ്രധാന തലവനെ ഉൾപ്പെടെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പുളിക്കൽ കവല സബിൻ, കൊടുങ്ങൂർ രമേശ് പാണപുഴ എന്നിവരെ ആണ് ഓപ്പറേഷൻ തൂഫാനിലൂടെ ഇന്ന് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിൽ ആകുമെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചു.

ഇളപ്പുങ്കൽ ബാർ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം രൂക്ഷമാണെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours