പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ഐ​ത്തോ​ട്ടു​വ ഭാ​ഗ​ത്ത് മാ​യാ​ഭ​വ​ൻ വീ​ട്ടി​ൽ വി​നീ​ത് എ​ന്ന് വി​ളി​ക്കു​ന്ന ജെ. ​ധ​നു​ഷി​നെ​​(23)യാണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ച്ച​തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യെന്നാണ് പരാതി.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ. ​ഷൈ​ൻ കു​മാ​ർ, എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, എ​എ​സ്ഐ രാ​ജേ​ഷ്, സി​പി​ഒ സി​ജി കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി