ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്  കോളേജിൽ മേയ് 5 മുതൽ നടത്തി വന്ന ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു. രാജ്യത്തിന്‍റെ വി വിധ ഭാഗങ്ങളിലെ 10 സർവ്വകലാശാലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 40 രണ്ടാം വർഷം ഗണിതശാസ്ത്ര വിദ്യാർഥികളാണ് ഈ പ്രതിഭാ പരിശീലന ശില്പശാലയി ൽ പങ്കെടുത്തത്. രാജ്യത്തെ ഗണിത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പരിവർത്തനാത്മക സ്വാധീനം ചെലുത്തുന്ന മാത്തമാറ്റിക്സ് ടെയ്നിങ് ആന്‍റ്  ടാലന്‍റ് സെർ ച്ചും (MTTS) കോളേജിലേ ഗണിതശാസ്ത്ര വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാല  നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്‍റെ(NBHM) ധനസ ഹായത്തോടെയാണ് നടന്നത്. യുവ ഗണിതശാസ്ത്രജ്ഞരിൽ ഗണിതാഭിമുഖ്യവും ഗവേഷണ മനോഭാവവും വളർത്താൻ  ലക്ഷ്യമിട്ടിട്ടുള്ള എം.ടി.ടി.എസ് പ്രോഗ്രാം ബിരുദ വിദ്യാർത്ഥികൾക്കായുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന പരിപാടിയാണ്.

 വിവിധ പ്രവർത്തനങ്ങളിലൂടെ ഗണിതശാസ്ത്ര സമസ്യകളുടെ ഉത്തരം യുവാക്കൾ സ്വയം കണ്ടെത്തുന്ന രീതിയിലാണ് ക്യാമ്പ് പ്രവർത്തിച്ചത്. പാഠപുസ്തകത്തിന പ്പുറം ഗണിതശാസ്ത്ര അറിവുകൾ എങ്ങനെ ക്രിയാത്മകമായി അനുദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റിയുള്ള അവബോധം നൽകുവാനും ഈ ഗണിതശാസ്ത്ര പ്രതിഭാ പരിശീലനത്തിന് സാധിച്ചു. പ്രവർത്തനാത്മക  പഠനത്തിലൂടെ വിദ്യാർത്ഥികളിൽ ചിന്തയും യുക്തിയും വികസിപ്പിക്കുക എന്ന ല ക്ഷ്യം നേടിയെടുക്കാൻ ഈ ശില്പശാലയ്ക്ക് സാധിച്ചു എന്ന് പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ റാണി ജോസ് പറഞ്ഞു.

 പരമ്പരാഗത ക്ലാസ് മുറി പ്രഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നൂതനമായ പെഡഗോജിക്കൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചർച്ച, പ്രശ്നപരി ഹാരം, സഹകരണ പര്യവേഷണം എന്നിവയിലൂടെ ഗണിതശാസ്ത്രത്തെ  കൂടുതൽ അറിയുവാൻ  പ്രൊഫ ഡോ വിഷ്ണു നമ്പൂതിരി (ബിജെഎം കോളേജ് ചവറ), പ്രൊഫ. ഡോ കെ വി ജയന്തൻ (ഐഐടി  മദ്രാസ്), ഡോ | ഗായത്രി പണിക്കർ (വിഐടി വെല്ലൂർ),   എന്നീ പ്രഗത്ഭ അധ്യാപകരുടെ ക്ലാസ്സുകളിലൂടെ സാധിച്ചുവെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours