വ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025 

Estimated read time 0 min read
Share :
കാഞ്ഞിരപ്പളളി: ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആ ശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16നു ഡയറ ക്ടറേഴ്സ് ഡേ ആഘോഷിച്ചപ്പോൾ, ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ പിറന്നാൾ തലേദിവസമായ ജൂൺ 15, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐയുടെ പിറന്നാൾ ജൂൺ 17 നുമായത് ആഘോഷങ്ങൾക്ക് ട്രിപ്പിൾ മധുരമായി.
സാധാരണ പിറന്നാൾ ആഘോഷങ്ങൾക്കും അപ്പുറം മൂന്ന് പേരുടെയും ഈ വർഷത്തെ പിറന്നാൾ വ്യത്യസ്തമാകണമെന്ന ചിന്തയിൽ നിന്നാണ്  ജനോപകാരപ്രദമായ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രിയുടെ മറ്റൊരു ജോയിന്റ് ഡയറക്ടർറായ ഫാ. തോമസ് മതിലകത്ത് സി.എംഐ പറഞ്ഞു. ഇപ്രകാ രം ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുവാൻ എത്തുന്ന രോഗികൾക്ക് ഒപ്പം അവരുടെ കൂട്ടിരിപ്പുകാർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ ആശുപത്രി സേവന ങ്ങൾക്ക് പ്രത്യേക നിരക്കിളവ് ഉറപ്പാക്കുന്ന പ്രവിലേജ് കാർഡ്, ദീർഘകാലം ആശുപത്രിയിൽ സേവനം ചെയ്ത ജീവനക്കാരിൽ നിന്നും അർഹരായ ഒരു വ്യക്തിക്ക് വീട് നിർമ്മിച്ചു നൽകുക, ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭാസ സ്കോളർഷിപ്പുകൾ, ആശുപത്രി നടപ്പിലാക്കിയിരിക്കുന്ന ഹരിത പ്രവർത്തനങ്ങൾക്ക് തുടർച്ചയാ യി ആശുപത്രിക്കു സമീപത്ത് സ്ഥിതി ചെയ്യുന്ന വിവിധ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഇലക്ട്രിക്ക് ബഗ്ഗികാർ, കൂ ടുതൽ സോളാർ പവർ പ്ലാന്റുകൾ എന്നിവയും ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കും. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ആശുപത്രിയുടെ സാ മൂഹ്യ സേവന പ്രവർത്തനങ്ങൾ പ്രതിപാദിപ്പിക്കുന്ന മാഗസിൻ, ആശുപത്രിയുടെ ഫോട്ടോ വെച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് എന്നിവയും പ്രകാശനം ചെയ്തു.
Share :

You May Also Like

More From Author

+ There are no comments

Add yours