യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയായി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളിയെ നിയമിച്ചു.കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയാണ് വസന്ത്. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി നിഗം ബന്ദാരിയാണ് യൂത്ത് കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇ കൂടെയാണ് കേരളത്തിൽ സംസ്ഥാന സെക്രട്ടറിയായി വസന്ത് സിറിയക് തെങ്ങുംപള്ളിയെ നിയമിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ആണ്.

ചാനൽ ചർച്ചകളിൽ സജീവമായ വസന്ത് നിലവിൽ കേരള ഹൈക്കോടതി അഭിഭാഷകനും മോട്ടിവേഷനൽ ട്രൈനെറുമാണ്. മിയാ കുൽപ്പ എന്ന പുസ്തകവും രചി ച്ചിട്ട് ഉണ്ട്.

+ There are no comments
Add yours