പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷ ൻ ആശുപത്രിക്ക്. ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അവാർഡ് ഏറ്റുവാ ങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സുത്യർഹമായി സേവനമനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ മന്ത്രി ആ ദരിച്ചു. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമ ലത പ്രേം സാഗർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, സെന്റ് ജോസഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എന്നിവർ സന്നിഹതരായിരുന്നു.

+ There are no comments
Add yours