കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ ആരാധനാലയങ്ങൾക്ക് മാത്രം എർപ്പെടുത്തി യിരിക്കുന്ന വിലക്ക് വിശ്വസികളൊടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.പാർട്ടി സമ്മേളനങ്ങളും, തിരുവാ തിരയും, കഴിഞ്ഞപ്പോൾ കോവിഡ് ആരാധനലയങ്ങളിലൂടെ പടർന്ന് പിടിക്കുമെന്ന കണ്ടുപിടുത്തം വിചിത്രമാണെന്ന് സജി കുറ്റപ്പെടുത്തി.
മദ്യ വ്യവസായികളിൽ നിന്ന് മാസപ്പടി വാങ്ങിയശേഷം ബാറുകളിലും, ഷാപ്പുകളി ലും കയറുന്നവർക്ക് കോവിഡ് പകരില്ല എന്ന ജില്ലാ ഭരണകൂടത്തിന്റെ വിലയിരു ത്തൽ വിശ്വസികൾ തിരിച്ചറിയുമെന്നും സജി പറഞ്ഞു.അരാധനാലയങ്ങളിൽ മുൻകൂ ട്ടി നിശ്ചയിച്ച, തുരുനാളുകളും, ഉൽസവങ്ങളും കോവിഡ് മാനദണ്ഡപ്രകാരം നടത്താ ൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്യക്ഷതവഹിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല മുഖ്യ പ്രസംഗം നടത്തി.കു ര്യൻ പി കുര്യൻ, ജോൺ ജോസഫ് , ജോമോൻ ഇരുപ്പക്കാട്ട്, ലിറ്റോ പാറേക്കാട്ടിൽ, പ്രതിഷ് പട്ടിത്താനം,ഡിജു സെബാസ്റ്യൻ , സിബി നെല്ലൻ കുഴിയിൽ, ടുഫിൻ തോമ സ് , ഷിജു പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിൻ്റെ വികലമായ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് പ്രവർത്തകർ മദ്യക്കുപ്പികൾ കളക്ട്രേറ്റ് പടി ക്കൽ സമർപ്പിച്ചു.