മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും മാര്‍ മാത്യു അറയ്ക്കലി ന് ആദരവും ഫെബ്രുവരി 3ന്.ജനകീയ ആദരവ് മാര്‍ച്ച് 1ന്…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളി ക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് രൂപതാ കുടുംബ ത്തിന്റെ ആദരവും ഫെബ്രുവരി 3 തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയില്‍. മാര്‍ മാത്യു അറ യ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച് 1 ഞായറാഴ്ച വൈകു ന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിവിധ സാമൂഹ്യ മത രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അഭ്യുദ യകാംഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും.

ഫെബ്രുവരി 3ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലില്‍ രാവി ലെ 10.30ന് ആരംഭിക്കുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ സീറോ മലബാര്‍ സഭ യുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാ ര്‍മ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്‍മ്മികനായിരിക്കും. കെ.സി.ബി.സി. വൈ സ് പ്രസിഡന്റ് ബിഷപ് മോസ്റ്റ് റവ.ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേ ശം നല്‍കും. രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിക്കുന്ന മാര്‍ മാത്യു അറ യ്ക്കലിന് രൂപതാ കുടുംബത്തിന്റെ ആദരവ് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ മഹാജൂബിലിഹാളില്‍ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മോറന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാല രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. രൂപതയുടെയും സഭ യുടെയും വിവിധ തലങ്ങളിലുള്ളവര്‍ ആശംസകള്‍ നേരും. സ്ഥാനാരോഹ ണ ആദരവ് ചടങ്ങുകള്‍ക്കായി വിപുലമായ വിവിധ കമ്മറ്റികള്‍ ഇതിനോ ടകം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.