ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എ രുമേലി,മുണ്ടക്കയം, ചിറക്കടവ്, എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്കു, മ ത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 40 കടകളിൽ പരിശോധന നടത്തി. ത്രാസുകളിൽ നിയമ പ്രകാരമുള്ള മുദ്രണം ഇല്ലാത്തതും, പായ്ക്കറ്റ് ഇനങ്ങളി ൽ നിയമപ്രകാരമുള്ള ലേബൽ ഇല്ലാത്തതുമായിട്ടുള്ള ക്രമക്കേടുകൾ കണ്ടെത്തിയ 9 കടകളിൽ നിന്നും 34000.00 രൂപ പിഴ ഈടാക്കി.
ചിറക്കടവ് എരുമേലി എന്നിവടങ്ങളിൽ ഒന്ന് വീതം 2 കടകളിൽ 5000 വീതവും മുണ്ടക്കയം ബേക്കറി യിൽ 5000 രൂപ യും മുണ്ടക്കയത്തെ 2 ഇറച്ചി കടകളിൽ 2000 രൂപ യും മുണ്ടക്കയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ 15000 രൂപ ഉൾപ്പെടെ ആകെ 34000 രൂപ പിഴ ഈടാക്കി . താലൂക്ക് സപ്ലൈ ആഫീസർ അഭിൽജിത് ജിയുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ജോജോ.വി. സെബാസ്റ്റ്യൻ , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് മനോജ് വി സി, റേഷനിങ് ഇൻസ്പെക്ടർമാരായ സജിവ്കുമാർ, സയർ ടി, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും താലൂ ക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

+ There are no comments
Add yours