അസാധ്യമെന്ന് കരുതിയ പല മേഖലകളിലും സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. മഹി ളാ കോൺഗ്രസ് ഏകദിന ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തദ്ദേശ ഭരണത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പു വ രുത്തിയത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡൻ്റ് ലൂസി ജോർജിന്റെ അധ്യക്ഷ തയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി. കെ.ബേബി ക്ലാസ് നയിച്ചു. പി. സതീഷ് ചന്ദ്രൻ നായർ ,ബെൻസി ബൈജു ,വിനീത ഹരിലാൽ ,റോസമ്മ ആഗസ്തി, അമ്പിളി രജ്ഞിത്ത്, സൂസമ്മ മാത്യു, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ളോക്ക് വൈസ് പ്രസിഡന്റ് നസീമാ ഹാരീസിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, അഭി ലാഷ് ചന്ദ്രൻ, ബിജു പത്യാല, സേവ്യർ മൂലകുന്ന്, സനോജ് പനക്കൽ, ലൂസി ജോർജ്, ഡാനി ജോസ്, ടി.കെ.ബാബുരാജ്, പി.പി.സാലി, ഇന്ദുകല.എസ്.നായർ, ബിന്ദു ബിജു, പ്രീത ബിജു, അനിലാകുമാരി തുളസീദാസ്, ഷീജ ഗോപിദാസ്, സുനി പത്യാല, ലൈസാമ്മ സണ്ണി, സിന്ധു ജോർജ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours