വാഴൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. കൊടുങ്ങൂർ വട്ടക്കാവുങ്കൽ പ രേതനായ നടരാജന്റെ മകൻ 26 വയസ് കാരൻ വൈശാഖ്  ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കൊടുങ്ങൂർ-മണിമല റോഡിൽ തേക്കാനം ഗവൺമെന്റ് എൽപി സ്‌കൂളിന് സമീപത്ത് വച്ച് എതിർദിശയിൽ നിന്നും എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വൈശാഖിനൊപ്പം  ഒപ്പമുണ്ടായിരുന്ന കൊടുങ്ങൂർ പനച്ചിക്കൽമുകളേൽ  ഉമേഷിന് പരി ക്കേറ്റു, അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലെ യാത്രക്കാരനായ ആലപ്ര കാക്കനാശ്ശേരി ൽ വീട്ടിൽ സനൂപനെയും പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്ര വേ ശിപ്പിച്ചു.