വയനാട് ദുരന്തത്തിന്റെ ദുഃഖകരമായ സാഹചര്യത്തിൽ നബിദിനാഘോഷ പരിപാടികൾ ആർഭാട രഹിതമാക്കുവാൻ ദക്ഷിണ കേരള ലജ്നത്തുൽ മുഅ ല്ലിമീൻ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ ജമാഅത്ത് ഭാരവാഹികളുടെയും സംയുക്ത മഹല്ല് കമ്മറ്റിടെയും തീരുമാനം. ഹാജി ഹബീബ് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നബിദിനവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾ ആർഭാടരഹിതമായി മസ്ജിദുകളുടെ കോമ്പൗണ്ടുകൾക്കുള്ളിൽ നടത്തുവാ നും തീരുമാനിച്ചു.

അബ്ദുൽ അസീസ് മൗലവി മുട്ടപ്പള്ളി, മുഹമ്മദ് സുഹൈൽ മൗലവി മുട്ടപ്പള്ളി, ടി എം സുലൈമാൻ റാവുത്തർ ചാത്തൻതറ, ചാത്തൻതറ തബ്ലീഗുൽ ഇസ്ലാം ജുമാ മസ്ജിദ് ഇമാം എം എ അബ്ദുസ്സലാം മൗലവി അൽഖാസിമി, സുലൈമാൻ കുട്ടി മൗലവി എരുമേലി, നാസർ പനച്ചി ചരള, ഷാജഹാൻ ഇരുമ്പൂന്നിക്കര, ഹാഷിം കരിങ്കല്ലുംമുഴി, പി എസ് നാസർ മൗലവി കരിങ്കല്ലുംമൂഴി, അജ്മൽ വിലങ്ങുപാറ ശ്രീനിപുരം, ഷിയാസ് യൂസഫ് മണിപ്പുഴ, ഹനീഫ മൗലവി മണിപ്പു ഴ, നെജീബ് മണിപ്പുഴ, ഷാജഹാൻ ചെമ്മരപ്പറമ്പിൽ നേർച്ചപ്പാറ, നൗഷാദ് മൗലവി നേർച്ചപ്പാറ, അബ്ദുൽ അസീസ് നിർത്തൽ പുരയിടം എരുമേലി, നസീർ കണ്ണന്താനം പാത്തിക്കക്കാവ്, കെ പി ബഷീർ മൗലവി കൊരട്ടി, എൻ എം ബഷീർ നെല്ലിത്താനം, മുഹമ്മദ് സാബിർ ആനക്കല്ല് , മുഹമ്മദ് ത്വാഹാ മൗലവി ശ്രീനിപുരം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

+ There are no comments
Add yours