മണ്ണനാനിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Estimated read time 1 min read
Share :

ചെറുവള്ളി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം -മണിമല റോഡും കാഞ്ഞിരപ്പള്ളി -മണിമല റോഡും സംഗമിക്കുന്ന മ ണ്ണനാനി ജംഗ്ഷനിൽ ജോസ് കെ.മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉത്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ആർ.ശ്രീകുമാർ, ജില്ലാ പ ഞ്ചായത്തംഗം ടി.എൻ ഗിരീഷ്കുമാർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമേഷ് ആൻഡ്രൂ സ്, അഭിലാഷ് ബാബു, രാഹുൽ ബി.പിള്ള, ഫിനൊ പുതുപ്പറമ്പിൽ, പ്രകാശ് മണ്ണനാനി എന്നിവർ പ്രസംഗിച്ചു.

മണ്ണനാനി ജംഗ്ഷനിൽ സ്ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാവുകയും അജ്ഞാത വാഹനമിടിച്ച് രണ്ടു പേർ മരണമടയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊതുജനങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജോസ് കെ. മാണി എം.പി മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours