കലാലയ മാസികാ പുരസ്‌കാരം; എറണാകുളം മെഡിക്കൽ കോളേജിനും കോട്ടയം ആർഐടിക്കും

Estimated read time 0 min read
Share :

പനമറ്റം ദേശീയവായനശാല സംസ്ഥാനത്തെ മികച്ച കലാലയ മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരകപുരസ്കാരം എറണാകുളം ഗവ. മെഡിക്കൽ കോള ജ് മാഗസിനും രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരം കോട്ടയം ഗവ. ആർ.ഐ.ടി യുടെ മാഗസിനും ലഭിച്ചു. എറണാകുളം മെഡിക്കൽ കോ ളജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ വൈഷ്ണവ് സന്തോഷ് സ്റ്റാഫ് എഡിറ്റർ ഡോ. മിനു മോഹൻ  ആർ.ഐ.ടി മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ വിക്ടർ ബേബി സ്റ്റാഫ് എ ഡിറ്റർ ഡോ. രമ്യ മോൾ പി.സി എന്നിവരാണ്.

പ്രശസ്തി പത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം 2025 മെയ് 11 ഞായറാഴ്ച രാവിലെ 11 ന് ദേശീയ വായനശാലയിൽ നടക്കുന്ന വി.ബാലചന്ദ്രൻ , വി. രമേഷ് ചന്ദ്രൻ അനുസ്മരണ പരിപാടിയിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours