കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും മേലരുവിയിൽ സംഘടിപ്പിച്ചു. ഇതോട് അനുബ ന്ധിച്ച് നിർദ്ദനരായ  പാലീയേറ്റീവ് രോഗികൾക്ക് വാർഡ് മെംബർ മഞ്ജു മാത്യുവിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ മരുന്നും മെഡിക്കൽ ഉപ കരണ വിതരണവും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും  സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ചു മാത്യൂ അദ്ധ്യ ക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ച ബ്ലോക്ക് മെമ്പര്‍ക്കുളള ഡോ.എ.പി.ജെ അബ്ദുള്‍ കലാം ജനമിത്ര പുരസ്കരാം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയെ തന്‍റെ ഗുരുനാഥകൂടിയായ സെന്‍റ് ഡോമെനിക്ക് കോളെജ് മുൻ പ്രിന്‍സിപ്പാള്‍ ഡോ.ആന്‍സി ജോസ ഫ് പുരസ്കാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്‍,   വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിജോ വാളാന്തറ,  പഞ്ചായത്ത്  അംഗങ്ങ ളായ വി.പി രാജന്‍ , ദീപ്തി ഷാജി തുടങ്ങിയവര്‍  പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക്  പംനോപകരണ വിതരണവും, പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നും, വീല്‍ ചെയ റുകളും വിതരണവും ചെയ്തു. തുടര്‍ന്ന് കുടുംബശ്രീ  പ്രവര്‍ത്തകരുടെ  വിവിധ  കലാപരിപാടികളും,സ്നേഹവിരുന്നും നടത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours