ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും

Estimated read time 0 min read
Share :

ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും പട്ടിമറ്റം അമാൻ നഗർ ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ദക്ഷിണ കേരള ജംഇ യ്യത്തുൽ ഉലമ കോട്ടയം ജില്ല പ്രസിഡണ്ട് അബ്ദുൽനാസർ മൗലവി ഉദ്ഘാടനം നടത്തി.

ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു.കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ശിഫാർ മൗ  ലവി അൽ കൗസരി മിലാദ് പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ സമദ് മൗലവി കാഞ്ഞിരപ്പള്ളി, സഫറുള്ള മൗലവി, അബ്ദുസമദ് മൗലവി ചാമംപതാൽ, മേഖലാ സെ ക്രട്ടറി സാദിഖ് മൗലവി, ചിറക്കടവ് ഷംസുദ്ദീൻ മൗലവി, പാറത്തോട് സുനീർ മൗലവി, പട്ടിമറ്റം അമാൻ ജുമാ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് ഷാ കൊല്ലയ്ക്കാൻ, സെക്ര ട്ടറി അബ്ദുൽ റഹീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എരുമേലി ദാറുൽ ഫത്ഹ് ചെയർമാൻ ഇസ്മായിൽ മൗലവി അൽഖാസിമി സമാപന പ്രാർത്ഥന നിർവഹി ച്ചു. മദ്ഹ് ഗാനം, അൽ അമാൻ ദഫ് സംഘത്തിൻ്റെ ദഫ് മുട്ട് തുടങ്ങിയവ അരങ്ങേറി.

Share :

You May Also Like

More From Author

+ There are no comments

Add yours