ലൗ ഷോർ റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷവും ആരോഗ്യ സെമിനാറും

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 8,9,10 വാർഡുകളിൽ ഉൾപ്പെടുന്ന കൊടുവന്താനം, ഇട്ടിയംപാറ, കണ്ടത്തിൽ ഭാഗം, ഗണപതിയാർ കോവിൽ പ്രദേശങ്ങൾ കേന്ദ്രീക രിച്ച് പ്രവർത്തിക്കുന്ന ലൗ ഷോർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷവും, ആരോഗ്യ സെമിനാറും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.അസോസിയേഷൻ പ്രസിഡണ്ട് സിജു സലാം തേനമാക്കൽ ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന സമ്മേളനത്തിൽ ജീവിത ശൈലി രോഗങ്ങളും, പ്രതിരോധവും എന്ന വിഷയത്തിൽ ഡോ.ടി.എം.ഗോപിനാഥപിള്ള ക്ലാസ് നയിച്ചു.

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനംഗം തോമസ് കുന്നപ്പള്ളി, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനി ജോസ ഫ് പത്വാല, വൈസ് പ്രസിഡണ്ടും എട്ടാം വാർഡംഗവുമായ സുനിൽ തേനമ്മാക്കൽ, ഒൻപതാം വാർഡംഗം സുമി ഇസ്മായിൽ, പത്താം വാർഡംഗം കെ.എ. സുറുമി എ ന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു, അസോസിയേഷൻ രക്ഷാധികാരി ഫൈസി ചെറുകര, മുൻ പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, അമീർ ബൈജുഖാൻ, പി.എം. ഈസ,മുഹമ്മദ് റഫീഖ്, അസ്ലം.ടി.എ.എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി അനീസുദീൻ സ്വാഗതവും ജോ. സെക്രട്ടറി റ്റി.ഐ.നസീർ കരിപ്പായിൽ കൃതജ്ഞതയും പറഞ്ഞു.കലാപരിപാടികളും നടന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours